ന്യൂയോർക്ക്: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മൂത്തപുത്രൻ ട്രംപ് ജൂണിയറും ഭാര്യ വനേസയും പന്ത്രണ്ടു വർഷത്തെ ദാന്പത്യജീവിതത്തിനുശേഷം വേർപിരിയുന്നു. വനേസ ന്യൂയോർക്ക് കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തു.
2005ലാണ് ഇരുവരും വിവാഹിതരായത്. 40 വയസുള്ള ദന്പതികൾക്ക് മൂന്നു വയസിനും പത്തു വയസിനും ഇടയ്ക്കു പ്രായമുള്ള അഞ്ചു കുട്ടികളുണ്ട്. ട്രംപ് ജൂണിയറിന്റെ നിരന്തരയാത്രകളും സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചെലവഴിക്കുന്നതും അസ്വാരസ്യത്തിനു കാരണമായെന്നു പറയപ്പെടുന്നു.