തൃശൂർ: ഐ ലീഗ് ഫുട്ബോൾ ചാന്പ്യൻഷിപ്പ് ഇന്ന് തൃശൂരിൽ ആരംഭിക്കും. മത്സരങ്ങളിൽ അഞ്ചെണ്ണം തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലാണു നടക്കുക. ഇന്നു വൈകുന്നേരം നാലിന് ഉദ്ഘാടന മത്സരത്തിൽ എഫ്സി കേരള, ഫത്തേ ഹൈദരാബാദിനെ നേരിടും.
തുടർന്നുള്ള ദിവസങ്ങളിൽ ഭോപ്പാൽ ടീമായ മധ്യഭാരത് എഫ്സി, കേരള ബ്ലാസ്റ്റേഴ്സ്, ഓസോണ്‍ ബംഗളുരു, എഫ്സി ഗോവ എന്നീ ടീമുകളുമായാണ് എഫ്സി കേരളയുടെ മത്സരങ്ങൾ. ഏപ്രിൽ 12നാണു കേരള ബ്ലാസ്റ്റേഴ്സുമായുള്ള മത്സരം. ടി.ജി. പുരുഷോത്തമനാണു ചീഫ് കോച്ച്. നാരായണ മേനോൻ ടെക്നിക്കൽ ഡയറക്ടറായും നവാസ് മാനേജരായും ടീമിനൊപ്പമുണ്ട്.
എഫ്സി കേരള ഇന്നു കളത്തിൽ
01:26 AM Mar 17, 2018 | Deepika.com