ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബോൾ പ്രീക്വാർട്ടർ യോഗ്യതാ പോരാട്ടത്തിൽ ഐഎസ്എൽ ടീമുകളായ മുംബൈ സിറ്റിക്കും എടികെയ്ക്കും ജയം. എടികെ 2-1ന് ചെന്നൈ സിറ്റി എഫിസിയെ കീഴടക്കി. ഐ ലീഗുകാരായ ഇന്ത്യൻ ആരോസിനെയാണ് മുംബൈ സിറ്റി അധികസമയത്തേക്ക് നീണ്ട പോരാട്ടത്തിൽ 2-1നു കീഴടക്കിയത്.
മലയാളി താരം രാഹുൽ പ്രവീണിന്റെ ഗോളിൽ 77-ാം മിനിറ്റിൽ ഇന്ത്യൻ ആരോസാണ് മുന്നിലെത്തിയത്. എന്നാൽ, 90-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് എമാന മുംബൈയെ കാത്തു. തുടർന്ന് അധികസമയത്തേക്ക് നീണ്ട പോരാട്ടത്തിന്റെ 104-ാം മിനിറ്റിൽ എവർട്ടണ് സാന്റോസ് മുംബൈ സിറ്റിയുടെ വിജയം കുറിച്ച ഗോൾ നേടി.
മുംബൈ സിറ്റി, എടികെ ജയിച്ചു
01:20 AM Mar 17, 2018 | Deepika.com