ഇന്ത്യൻവെൽസ്: ഇന്ത്യൻവെൽസ് ടെന്നീസ് പുരുഷ വിഭാഗം സിംഗിൾസിൽ ലോക ഒന്നാം നന്പർ താരം റോജർ ഫെഡറർ സെമിയിൽ.
ക്വാർട്ടറിൽ ദക്ഷിണകൊറിയയുടെ ചുങ് ഹ്യൂനിനെ 7-5, 6-1നാണ് സ്വിസ് താരം കീഴടക്കിയത്. ക്രൊയേഷ്യയുടെ ബൊർന കോറികും സെമിയിൽ കടന്നു. ദക്ഷിണാഫ്രിക്കയുടെ ആൻഡേഴ്സനെ 2-6, 6-4, 7-6 (7-3) കീഴടക്കിയാണ് കോറിക് അവസാന നാലിൽ ഇടംപിടിച്ചത്.
വനിതാ സിംഗിൾസിൽ അമേരിക്കയുടെ വീനസ് വില്യംസ്, റഷ്യയുടെ ഡാരിയ കസത്കിന, ലോക ഒന്നാം നന്പർ റൊമാനിയയുടെ സിമോണ ഹാലെപ്, ജപ്പാനിന്റെ നഓമി ഒസാക എന്നിവർ സെമിയിൽ പ്രവേശിച്ചു.
ഫെഡറർ, കോറിക് സെമിയിൽ
01:20 AM Mar 17, 2018 | Deepika.com