ലണ്ടൻ: ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ ലൈനപ്പ് വ്യക്തമായി. ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് എതിരാളികളെ നിശ്ചയിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമുകളായ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ് ഒരു പോരാട്ടം. ഇപിഎലിൽ കിരീടത്തോടടുക്കുന്ന സിറ്റിയും നാലാം സ്ഥാനത്തുള്ള ലിവർപൂളും തമ്മിൽ ആദ്യപാദ ക്വാർട്ടർ ചെന്പടയുടെ തട്ടകത്തിൽ ഏപ്രിൽ നാലിനാണ്. രണ്ടാം പാദം ഏപ്രിൽ പത്തിനു നടക്കും.
കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ യുവന്റസും റയൽ മാഡ്രിഡും തമ്മിലാണ് മറ്റൊരു പോരാട്ടം. ഏപ്രിൽ മൂന്നിന് യുവന്റസിന്റെ തട്ടകത്തിൽ ആദ്യ പാദവും 11ന് റയലിന്റെ മൈതാനത്ത് രണ്ടാം പാദവും നടക്കും.
ബാഴ്സലോണയുടെ എതിരാളി എഎസ് റോമയാണ്. ആദ്യപാദം ഏപ്രിൽ നാലിന് ബാഴ്സലോണയിലും രണ്ടാം പാദം 10ന് റോമിലും നടക്കും.
ബയേണ്‍ മ്യൂണിക്കും സെവിയ്യയും തമ്മിലാണ് മറ്റൊരു പോര്. ഏപ്രിൽ മൂന്നിന് സെവിയ്യയുടെ തട്ടകത്തിലാണ് ആദ്യ പാദ ക്വാർട്ടർ, 11ന് ബയേണിൽ രണ്ടാം പാദം.
ലിവർപൂളിന് എതിരാളി സിറ്റി
01:20 AM Mar 17, 2018 | Deepika.com