ന്യൂഡൽഹി: ഫിഫ അണ്ടർ 17 ലോകകപ്പിനു പിന്നാലെ അണ്ടർ 20 ലോകകപ്പിനും ആതിഥേയമരുളാൻ ഇന്ത്യ ഒരുങ്ങുന്നു. അണ്ടർ 20 ലോകകപ്പിന് ആതിഥേയമരുളാൻ ഇന്ത്യക്കാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. ഇന്ത്യയും പോളണ്ടും മാത്രമാണ് ഫിഫയോട് താത്പര്യമറിയിച്ചിട്ടുള്ളത്.
കൊളംബിയൻ തലസ്ഥാനമായ ബൊഗോടയിൽ ഇന്നലെ ആരംഭിക്കുന്ന ഫിഫ കൗണ്‍സിലിനുശേഷം വേദി പ്രഖ്യാപനം ഉണ്ടാകും. അണ്ടർ 17 ലോകകപ്പ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിന്റെ പശ്ചാത്തലത്തിലാണ് അണ്ടർ 20ക്ക് ഇന്ത്യ ശ്രമിക്കുന്നത്.
അണ്ടർ 20 ലോകകപ്പിന് ഇന്ത്യ
01:20 AM Mar 17, 2018 | Deepika.com