ന്യൂഡൽഹി: ഇന്ത്യയിൽ സന്ദർശനം നടത്തുന്ന മുൻ അമേരിക്കൻ വിദേശരാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണിന്റെ വലതുകൈക്കു നേരിയ പൊട്ടൽ. ജോധ്പുരിലെ ഹോട്ടലിലെ ബാത്ത്ടബ്ബിൽ തെന്നിവീണാണു കൈക്കു പരിക്കേറ്റത്. വീഴ്ചയെത്തുടർന്ന് കൈക്കു വേദനയുമായാണു ഹില്ലരി ആശുപത്രിയിൽ എത്തിയത്. തുടർന്നു സിടി സ്കാനിംഗ്, എക്സ്റേ പരിശോധനയിലാണു നേരിയ പൊട്ടൽ കണ്ടെത്തിയത്. നാലു ദിവസത്തെ സന്ദർശനത്തിനായാണു ഹില്ലരി ഇന്ത്യയിലെത്തിയത്.