ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ കളത്തിലെ പെരുമാറ്റത്തെ കുറ്റപ്പെടുത്തി മുൻ നായകനും ക്രിക്കറ്റ് ഓസ്ട്രേലിയ ബോർഡ് ഡയറക്ടറുമായ മാർക് ടെയ്ലർ. കളത്തിൽ അമിതമായ ആഘോഷം നിർത്തണമെന്ന് ടെയ്ലർ പറഞ്ഞു. ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക പരന്പരയിൽ തുടർച്ചയായ വിവാദങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ടെയ്ലറിന്റെ അഭിപ്രായം.
ഒരു ബാറ്റ്സ്മാൻ പുറത്താകുന്പോൾ മുഖത്തേക്ക് അടുത്തുവന്നുള്ള ബൗളറുടെ ആഹ്ലാദം അസഹനീയമാണ്. ദക്ഷിണാഫ്രിക്കൻ ബൗളർമാരെപോലെതന്നെ ഓസ്ട്രേലിയൻ ബൗളർമാരും കുറ്റക്കാരാണ്- ടെയ്ലർ പറഞ്ഞു. ഓസ്ട്രേലിയൻ മുൻ നായകൻ ഇയാൻ ചാപ്പലും ടീമിന്റെ പെരുമാറ്റത്തിനെതിരേ രംഗത്തുവന്നിരുന്നു. വാർണറുടെ പെരുമാറ്റത്തെ ചാപ്പൽ കുറ്റപ്പെടുത്തി. വാർണറുടെ മോശം പെരുമാറ്റത്തിൽ നായകൻ സ്മിത്തും പരിശീലകൻ ഡാരൻ ലേമനും ഒരേ പോലെ ഉത്തരവാദികളാണെന്ന് ചാപ്പൽ പറഞ്ഞു.
ഓസീസ് ടീമിനെ കുറ്റപ്പെടുത്തി മാർക് ടെയ്ലറും
01:03 AM Mar 16, 2018 | Deepika.com