ഇന്ത്യൻ വെൽസ്: പുരുഷ സിംഗിൾസ് ടെന്നീസിൽ ലോക ഒന്നാം നന്പർ റോജർ ഫെഡറർ ഇന്ത്യൻവെൽസ് മാസ്റ്റേഴ്സ് ടെന്നീസിന്റെ ക്വാർട്ടർ ഫൈനലിൽ. ജെർമി ചാർഡിയെ 7-5, 6-4നു പരാജപ്പെടുത്തിയാണ് ഫെഡറർ ക്വാർട്ടറിലെത്തിയത്.
വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പർ സിമോണ ഹാലെപ് സെമിയിലെത്തി. പെട്ര മാർടിച്ചിനെ 6-4, 6-7, 6-3ന് തോൽപ്പിച്ചാണ് ഹാലെപ് അവസാന നാലിലെത്തിയത്. സെമിയിൽ റൊമേനിയൻ താരം ജപ്പാന്റെ നവോമി ഒസാക്കയെ നേരിടും. ക്വാർട്ടർ ഫൈനലിൽ കരോളിന പ്ലീഷ്കോവയെ 6-2, 6-3നു നവോമി പരാജപ്പെടുത്തി.
റോജർ ഫെഡറർ ക്വാർട്ടറിൽ
01:03 AM Mar 16, 2018 | Deepika.com