ശ്രീനഗർ: ജമ്മു കാഷ്മീരിൽ ബിജെപി നേതാവിന്റെ അംഗരക്ഷകനിൽനിന്ന് ആയുധം തട്ടിയെടുക്കാനുള്ള ഭീകരരുടെ ശ്രമം പരാജയപ്പെടുത്തി.
ബിജെപി നേതാവ് അൻവർ ഖാന്റെ അംഗരക്ഷകനായ പോലീസ് കോൺസ്റ്റബിൾ ബിലാൽ അഹമ്മദിന്റെ സർവീസ് റൈഫിൾ തട്ടിയെടുക്കാനുള്ള ശ്രമമാണു പരാജയപ്പെടുത്തിയത്. ഇതിനിടെ ബിലാലിനു വെടിയേറ്റു. പുൽവാമയിൽ ഭീകരാക്രമണത്തിൽ നിന്ന് ബിജെപി നേതാവ് രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനു നേരിയ പരിക്കേൽക്കുകയും ചെയ്തു. പുൽവാമയിലെ ബാൽഹാമിലാണു സംഭവം.
പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയിലേക്കു മാറ്റി. ആക്രമണശേഷം പ്രദേശത്തെ വീട്ടിൽ ഒളിച്ച ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.