മുംബൈ: കേരളത്തിൽ 2021 ൽ നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിലൂടെ ബിജെപി താമരകൾ വിരിയിക്കുമെന്നു കേരള ബിജെപി മുൻ അധ്യക്ഷൻ വി. മുരളീധരൻ. മഹാരാഷ്ട്രയിൽനിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമാണ് മുരളീധരൻ ഇങ്ങനെ പറഞ്ഞത്.
ഇടതുപക്ഷത്തിന്റെ അവസാന കോട്ടയാണ് കേരളം. കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു 16 ശതമാനം വോട്ട് ലഭിച്ചിരുന്നുവെന്നും അതിനാൽ, വിജയക്കൊടി പാറിക്കാനുള്ള പോരാട്ടത്തിലാണു കേരളത്തിലെ ബിജെപി ഘടകമെന്നും മുരളീധരൻ പറഞ്ഞു.
രാജ്യസഭയിലേക്കു തെരഞ്ഞെടുത്ത, രാഷ്ട്രീയത്തിലും സാമൂഹികസേവനമേഖലയിലും വെളിച്ചമായി മാറിയ മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തോടുള്ള നന്ദി അറിയിക്കുന്നു. അഖിലഭാരതീയ വിദ്യാർഥി പരിഷത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് 1994-96 കാലഘട്ടങ്ങളിൽ മഹാരാഷ്ട്രയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ദൗത്യവും തനിക്കുണ്ടെന്ന് മുരളീധരൻ പറഞ്ഞു.