ബംഗളൂരു: ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ സ്വന്തം തട്ടകത്തിലുൾപ്പെടെയുണ്ടായ തോൽവിയുടെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കർണാടക നിയമസഭാതെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് മാറ്റിനിർത്തിയേക്കുമെന്നു സൂചന. കർണാടക നിയമസഭാതെരഞ്ഞെടുപ്പിൽ ബിജെപിയുടെ താരപ്രചാരകനായി ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നതു യോഗിയെയാണ്.
ഇതിനോടകം ബംഗളൂരുവിലും മംഗളൂരുവിലും നാല് റാലികളിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. വരുംദിവസങ്ങളിലും അദ്ദേഹത്തെ പങ്കെടുപ്പിച്ച് റാലികളും റോഡ് ഷോകളും നടത്താൻ ബിജെപി തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ, ലോക്സഭാ ഉപതെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെത്തുടർന്ന് ബിജെപി നേതൃത്വം ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. യോഗിയുടെ സ്വന്തം തട്ടകത്തിലെ തോൽവി കോണ്ഗ്രസ് പ്രചാരണായുധമാക്കുന്നതും ബിജെപിയെ വിഷമിപ്പിക്കുന്നു.
യോഗി ആദിത്യനാഥ് സംസ്ഥാനത്ത് എത്തുമ്പോഴൊക്കെ ട്വിറ്ററിൽ വിമർശനവുമായി രംഗത്തുവരാറുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യ ഉപതെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ യോഗിക്കെതിരേ വീണ്ടും രംഗത്തുവന്നു. കർണാടകയിൽ വന്ന് ഉപദേശംനൽകുന്ന സമയം കുറയ്ക്കുകയും സ്വന്തം സംസ്ഥാനത്ത് കൂടുതൽ സമയം ചെലവഴിക്കാൻ തയാറാവുകയും ചെയ്യണമെന്നാണ് യോഗി ആദിത്യനാഥിനോട് സിദ്ധരാമയ്യ ഉപദേശിച്ചത്.
ബിജെപിയുടെ താരപ്രചാരകനു പെട്ടെന്നൊരു സുപ്രഭാതത്തിൽ താരമൂല്യം ഇടിഞ്ഞിരിക്കുകയാണെന്നായിരുന്നു കർണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയുടെ പ്രതികരണം. യോഗിയുടെ പിന്നാലെ പോകാതെ സ്വന്തം കാലിൽ നിൽക്കാൻ യെദിയൂരപ്പയെ ഉപദേശിച്ചു കോണ്ഗ്രസ് നേതൃത്വം ഇന്നലെ രംഗത്തെത്തുകയും ചെയ്തു. യോഗി ആദിത്യനാഥിന്റെ കാൽക്കൽ വീണു പ്രണമിക്കുന്ന യെദിയൂരപ്പയുടെ ചിത്രംകൂടി ട്വീറ്റ് ചെയ്താണു യെദിയൂരപ്പയ്ക്ക് കോൺഗ്രസിന്റെ ഉപദേശം. ഇനിയെങ്കിലും സ്വന്തം അഭിമാനം നോക്കണമെന്നും സ്വന്തം സീറ്റിൽപ്പോലും ജയിക്കാൻ കഴിയാത്ത പുറത്തുള്ള ഒരാൾക്കു മുന്നിൽ പ്രണമിക്കുന്നത് അവസാനിപ്പിക്കണമെന്നും കോണ്ഗ്രസ് അഭിപ്രായപ്പെട്ടു.