കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഫാറാ പ്രവിശ്യയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ പത്തു സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഒരു ചെക്കുപോസ്റ്റിലാണ് ആക്രമണം നടന്നത്. കഴിഞ്ഞയാഴ്ച ഫാറാ പ്രവിശ്യയിൽ താലിബാൻ 38 സുരക്ഷാ ഉദ്യോഗസ്ഥരെ വകവരുത്തി.