മുംബൈ: ഇന്ത്യയുടെ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഒളിന്പിക് ഗോൾഡ് ക്വസ്റ്റ് (ഒജിക്യു) പിന്തുണ നല്‍കും. ടോക്കിയോ 2020 ഒളിന്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ് വിനേഷ്. ഇരുപത്തിമൂന്നുകാരിയായ വിനേഷ് 50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് മത്സരിക്കുന്നത്. ജെഎ സ്ഡബ്യു സ്പോർട്സ് എക്സലൻസ് പ്രോഗ്രാമിനു കീഴിലായിരുന്നു യുവതാരം പരിശീലനം നടത്തിവന്നിരുന്നത്. ഒളിന്പിക് മെഡൽ പ്രതീക്ഷയായ വിനേഷിനെ ഒജിക്യു തെരഞ്ഞെടുക്കുകയായിരുന്നു.
ഏഷ്യൻ ഗുസ്തി ചാന്പ്യൻഷിപ്പിൽ നിലവിൽ വെള്ളി മെഡൽ ജേതാവാണ്. 2014 കോമണ്‍വെൽത്ത് ഗെയിംസ് സ്വർണവും വിനേഷ് സ്വന്തമാക്കിയിരുന്നു. ഏഷ്യൻ ഗെയിംസിൽ വെങ്കലവും ഏഷ്യൻ ചാന്പ്യൻഷിപ്പിൽ അഞ്ച് മെഡലും യുവതാരത്തിന്റെ പേരിലുണ്ട്.
ഒജിക്യു ഇന്ത്യ തനിക്ക് ഒളിന്പിക് മെഡൽ നേടാനുള്ള സർവ പിന്തുണയും നല്കുന്ന വിവരം ട്വിറ്ററിലൂടെ വിനേഷ് ഫോഗട്ടാണ് വെളിപ്പെടുത്തിയത്.
വിനേഷ് ഫോഗട്ടിനെ ഒജിക്യു ഏറ്റെടുത്തു
01:58 AM Mar 15, 2018 | Deepika.com