ഇന്ത്യൻവെൽസ്: ഡബ്ല്യുടിഎ ഇന്ത്യൻ വെൽസ് ടൂർണമെന്റിൽനിന്ന് ലോക രണ്ടാം നന്പർ കരോളിൻ വോസ്നിയാസ്കി പുറത്ത്. റഷ്യയുടെ ഡാരിയ കാസാട്കിനയോട് 6-4, 7-5നാണ് വോസ്നിയാസ്കി തോറ്റത്. തുടർച്ചയായ രണ്ടാം തവണയാണ് വോസ്നിയാസ്കിയെ കാസാട്കിന പരാജയപ്പെടുത്തുന്നത്.
ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സ് ടെന്നീസ് ടൂർണമെന്റിൽനിന്ന് ഇന്ത്യയുടെ യൂകി ഭാംബ്രി മൂന്നാം റൗണ്ടിൽ തോറ്റു പുറത്തായി. ലോക 21-ാം നന്പർ അമേരിക്കയുടെ സാം ക്വറിയോട് മൂന്നു സെറ്റ് (7-6, 4-6, 4-6) നീണ്ട മത്സരത്തിലാണ് പരാജയപ്പെട്ടത്. ലോക 110 റാങ്കിലുള്ള ഭാംബ്രി മികച്ച പോരാട്ടം നടത്തിയശേഷമാണ് കീഴടങ്ങിയത്. മൂന്നാം റൗണ്ട് വരെയെത്തിയ പ്രകടനത്തോടെ ഇന്ത്യൻ താരം റാങ്കിംഗിൽ ആദ്യ 100ലെത്താൻ സാധ്യതയുണ്ട്.
വോസ്നിയാസ്കി പുറത്ത്
01:58 AM Mar 15, 2018 | Deepika.com