ന്യൂഡൽഹി: കോമണ്‍വെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ വനിത ഹോക്കി ടീമിനെ റാണി രാംപാൽ നയിക്കും. പൂൾ എയിൽ ഇന്ത്യക്കൊപ്പം മലേഷ്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെയ്ൽസ് ടീമുകളാണുള്ളത്. ഏപ്രിൽ അഞ്ചിന് വെയ്ൽസിനെതിരേയുള്ള മത്സരത്തിടെയാണ് ഇന്ത്യൻ വനിതകളുടെ കോമണ്‍വെൽത്ത് പോരാട്ടം ആരംഭിക്കുക.
പരിചയസന്പന്നയായ ഗോൾകീപ്പർ സവിത പൂനിയയാണ് വൈസ് ക്യാപ്റ്റൻ. ഇന്ത്യയുടെ കഴിഞ്ഞ ദക്ഷിണ കൊറിയൻ പര്യടനത്തിൽ വിശ്രമം അനുവദിക്കപ്പെട്ടതിനാൽ സവിത കളിച്ചിരുന്നില്ല. രജനി എത്തിമറപുവാണ് ടീമിലെ രണ്ടാം ഗോളി. റാങ്കിംഗിൽ മുന്നിലുള്ള കൊറിയയ്ക്കെതിരേയുള്ള അഞ്ചു മത്സര പരന്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.
റാണി രാംപാൽ നയിക്കും
01:58 AM Mar 15, 2018 | Deepika.com