കൊച്ചി: കോൽക്കൊത്തയിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരത്തിനായി കേരള ടീം യാത്ര തിരിച്ചു. ഇന്നലെ രാത്രി പത്തിന് എറണാകുളം നോർത്ത് സ്റ്റേഷനിൽനിന്നാണ് കോച്ച് സതീവൻ ബാലന്റെ നേതൃത്വത്തിലുള്ള ടീം പുറപ്പെട്ടത്.
19ന് ചണ്ഡീഗഡിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ചണ്ഡിഗഡിനു പുറമേ നിലവിലെ ജേതാക്കളായ ബംഗാൾ, മഹാരാഷ്ട്ര, മണിപ്പൂർ ടീമുകളാണ് ഗ്രൂപ്പ് എയിൽ കേരളത്തിന്റെ എതിരാളികൾ. യോഗ്യതാ മത്സരം കളിച്ച ടീമിനെത്തന്നെയാണ് നിലനിർത്തിയത്. 20 അംഗ കേരള ടീമിനെ രാഹുൽ വി. രാജാണ് നയിക്കുന്നത്. എസ്. ശീശനാണ് വൈസ് ക്യാപ്റ്റൻ. 13 പുതുമുഖങ്ങളും അഞ്ച് അണ്ടർ 21 താരങ്ങളും ടീമിലുണ്ട്.
സന്തോഷ് ട്രോഫി: കേരളം പുറപ്പെട്ടു
01:58 AM Mar 15, 2018 | Deepika.com