ബർലിൻ: ജർമനിയിൽ ആംഗല മെർക്കലിനെ(63) ചാൻസലറായി തുടർച്ചയായി നാലാം വട്ടവും തെരഞ്ഞെടുത്തു. ബുധനാഴ്ച രാവിലെ പാർലമെന്റിൻ നടന്ന ചാൻസലർ വോട്ടെടുപ്പിൽ സിഡിയു/സിഎസ്യു, എസ്പിപി എന്നീ കക്ഷികൾ അടങ്ങിയ ഗ്രോക്കോ മുന്നണിയിലെ 399 അംഗങ്ങളിൽ 364 പേർ മെർക്കലിന് അനുകൂലമായി വോട്ടു ചെയ്തു. 315 അംഗങ്ങൾ എതിർത്തു വോട്ടു ചെയ്തു. കേവല ഭൂരിപക്ഷത്തിന് 355 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്.
ആകെ 709 അംഗങ്ങളാണ് പാർലമെന്റിലുള്ളത്. അംഗീകൃത പ്രതിപക്ഷമായ എഎഫ്ഡി- 94, എഫ്ഡിപി - 80, ഇടതു പാർട്ടികൾ - 67, ഗ്രീൻ പാർട്ടി - 69 എന്നിങ്ങനെയാണ് മറ്റു പാർട്ടികൾക്കുള്ള സീറ്റുകൾ.
സിഡിയുവിലെ വോൾഫ്ഗാംഗ് ഷൊയ്ബ്ളെയാണ് പാർലമെന്റ് സ്പീക്കർ. മെർക്കലിന്റെ നേതൃത്വത്തിൽ ജർമനിയുടെ ഇരുപത്തിമൂന്നാമത്തെ മന്ത്രിസഭ ഇന്നലെ അധികാരമേറ്റു. 16 പേരാണ് മന്ത്രിസഭയിലുള്ളത്.
പ്രതിരോധം, നിയമം, വിദ്യാഭ്യാസം, കുടുംബ ക്ഷേമം, പരിസ്ഥിതി, കൃഷി എന്നീ വകുപ്പുകൾ വനിതകളെയാണ് ഏൽപ്പിച്ചിരിക്കുന്നത്. പുതുമുഖങ്ങൾക്കു കൂടുതൽ പ്രാതിനിധ്യം നൽകിയ മന്ത്രിസഭയിൽ അംഗങ്ങളുടെ ശരാശരി പ്രായം 52 ആണ്.
ആംഗല മെർക്കൽ
1954 ജൂലൈ 17 ന് ഹാംബുർഗിലാണ് ആംഗലാ ഡൊറോത്തിയ കാസ്നെർ എന്ന മെർക്കലിന്റെ ജനനം. കിഴക്കൻ ജർമനിയിലെ പ്രൊട്ടസ്റ്റന്റ് പാസ്റ്റർ ഹോർസ്റ്റ് കാസ്നർ, ഹെർലിൻഡ് കാസ്നർ എന്നിവരാണ് മാതാപിതാക്കൾ.
ഉന്നത പഠനത്തിനു ശേഷം ശാസ്ത്ര ഗവേഷണത്തിൽ ഡോക്ടറേറ്റ് നേടി യൂണിവേഴ്സിറ്റി അധ്യാപികയായി തുടരുന്ന കാലത്ത് 1977ൽ ഉൾറിഷ് മെർക്കലിനെ വിവാഹം ചെയ്തു. 1982 ൽ വിവാഹമോചനം നേടി. രസതന്ത്രത്തിൽ പ്രഫറായ യോവാ ഹിം സൗവറുമായി 1998 ൽ വിവാഹിതയായി.
രണ്ടു പ്രാവശ്യം വിവാഹിതയായ മെർക്കൽ ആദ്യ ഭർത്താവിന്റെ പേരിലാണ് ഇ പ്പോഴും അറിയപ്പെടുന്നത്.
ജോസ് കുന്പിളുവേലിൽ