ഇസ്ലാമാബാദ്: പാർലമെന്റിൽ സാധാരണ പ്രതിപക്ഷ അംഗങ്ങളാണു വാക്കൗട്ട് നടത്താറ്. എന്നാൽ പാക്കിസ്ഥാനിൽ സ്പീക്കർ തന്നെ വാക്കൗട്ടു നടത്തി ചരിത്രം സൃഷ്ടിച്ചു. ഉദ്യോഗസ്ഥരുടെ ഗാലറിയിൽ ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥരെ കാണാത്തതാണു സ്പീക്കർ അയാസ് സാദിക്കിനെ ചൊടിപ്പിച്ചത്.