തന്റെ വയ്യായ്കകളെ അവഗണിച്ചു ജീവിതം ആഘോഷമാക്കി മാറ്റിയ പ്രതിഭയാണു സ്റ്റീഫൻ ഹോക്കിംഗ്. വീൽചെയറിലിരുന്നു പ്രപഞ്ചത്തിന്റെ അനന്തവിശാലതകളിലൂടെ സഞ്ചരിച്ച മഹാപ്രതിഭ. ഒപ്പം ഈ പ്രപഞ്ചത്തിന്റെ ആദ്യത്തെ ഭൗതികശാസ്ത്ര ചരിത്രകാരൻ എന്നു വിശേഷിപ്പിക്കാവുന്നവിധം പ്രപഞ്ചോൽപ്പത്തി-വികാസ-പരിണാമങ്ങൾ വിശദീകരിച്ച ആദ്യശാസ്ത്രജ്ഞൻ. ഇതെല്ലാമാണു ഹോക്കിംഗ്.
ഷഷ്ഠിപൂർത്തി ആഘോഷിച്ചത് ചൂടുവായു നിറച്ച ബലൂണിൽ ആകാശയാത്ര നടത്തിയാണ്. അതേ ആഴ്ചതന്നെ കേംബ്രിജിലെ വാസസ്ഥലത്തു തന്റെ വീൽചെയർ അമിത വേഗത്തിലോടിച്ച് മറിഞ്ഞു വീണു കാലൊടിച്ചു. (വൈദ്യുതികൊണ്ടു പ്രവർത്തിക്കുന്നതാണു വീൽചെയർ).
2007-ൽ, 65-ാം ജന്മദിനത്തിനു ശേഷം, സീറോ ഗ്രാവിറ്റി (ഗുരുത്വാകർഷണമില്ലാത്ത സാഹചര്യം) പറക്കലിനു തുനിഞ്ഞു. റിച്ചാർഡ് ബ്രാൻസന്റെ നക്ഷത്രാന്തര യാത്രയ്ക്കു പേരുകൊടുത്ത ഹോക്കിംഗ് അതിന്റെ പരിശീലനഭാഗമായാണ് അതു നടത്തിയത്.
ശാരീരികവൈകല്യങ്ങൾ ഉണ്ടെങ്കിലും മാനസികമായി കരുത്ത് കുറഞ്ഞിട്ടില്ലെന്നു കാണിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നാണ് ഇതിനു ഹോക്കിംഗ് നല്കിയ വിശദീകരണം.
എല്ലാ ഭൂഖണ്ഡങ്ങളും സന്ദർശിച്ചിട്ടുണ്ട് ഹോക്കിംഗ്. അന്റാർട്ടിക്കയിലെ ഈസ്റ്റർ ദ്വീപിലും അദ്ദേഹം എത്തി.
ടെലിവിഷൻ ഷോകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ദ സിംസൺസ്, സ്റ്റർ ട്രെക്: ദ നെക്സ്റ്റ് ജനറേഷൻ എന്നിവയിൽ അദ്ദേഹം പങ്കെടുത്തു.
ജീവിതരേഖ
1942 ജനുവരി എട്ട്: ജനനം, ഇംഗ്ലണ്ടിലെ ഓക്സ്ഫഡിൽ
1952: സെന്റ് ആൽബൻസ് സ്കൂളിൽ പഠനം
1959: ഒക്സ്ഫഡ് യൂണിവേഴ്സിറ്റി കോളജിൽ ബിരുദപഠനത്തിനു സ്കോളർഷിപ്പ്
1962: കേംബ്രിജ് യൂണിവേഴ്സിറ്റിയിൽ പ്രപഞ്ചശാസ്ത്രത്തിൽ ഗവേഷണ വിദ്യാർഥി
1963: നാഡികളെ നശിപ്പിക്കുന്ന ലൂഗെറിഗ് രോഗം (അമിയോട്രോഫിക് ലാറ്ററൽ സ്ക്ലെറോസിസ് അഥവാ മോട്ടോർ ന്യൂറോൺ ഡിസീസ്) ഉണ്ടെന്നു തിരിച്ചറിഞ്ഞു. ആയുസ് പരമാവധി മൂന്നുവർഷം കൂടി എന്നു ഡോക്ടർമാർ വിധിയെഴുതി.
1965 ജൂലൈ 14: ജെയ്ൻ വൈൽഡിനെ വിവാഹം കഴിച്ചു.
1967: പുത്രൻ റോബർട്ട് ജനിച്ചു
1970: പുത്രി ലൂസി ജനിച്ചു
1974: 32-ാം വയസിൽ ഫെലോ ഓഫ് ദ റോയൽ സൊസൈറ്റി ആയി ഉയർത്തപ്പെട്ടു. തമോഗർത്തങ്ങൾ പൊട്ടിത്തെറിക്കും എന്ന പ്രബന്ധം നേച്ചർ മാസികയിൽ പ്രസിദ്ധീകരിച്ചു.
1979: ഐസക് ന്യൂട്ടൻ, ചാൾസ് ബാബേജ്, പോൾ എ. ഡിറാക് തുടങ്ങിയവർ വഹിച്ച കേംബ്രിജിലെ ലൂക്കാസിയൻ പ്രഫസർ ഓഫ് മാത്തമാറ്റിക്സ് പദവിയിലേക്ക് നിയുക്തനായി. തിമോത്തി എന്ന മകൻ ജനിച്ചു.
1985: സ്വിറ്റ്സർലൻഡിൽ വച്ച് ന്യൂമോണിയ ബാധിച്ചു. ജീവൻ രക്ഷിക്കാൻ നടത്തിയ ശസ്ത്രക്രിയ മൂലം സംസാരശേഷി നഷ്ടമായി.
1986: ഇലക്ട്രോണിക് വോയിസ് സിന്തസൈസർ സ്വന്തം വീൽചെയറിൽ ഘടിപ്പിച്ചു സംസാരത്തിനുള്ള ക്രമീകരണം ചെയ്തു.
1988: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം പ്രസിദ്ധീകരിച്ചു
1995: ജെയ്നുമായി വിവാഹമോചനം. നഴ്സ് എലൈൻ മേസണുമായി വിവാഹം.
2007: എലൈനുമായി വിവാഹമോചനം.
2009: ലൂക്കാസിയൻ പ്രഫസർ പദവി വിട്ടു.
2014: ഹോക്കിംഗിന്റെ ജീവിതം ആധാരമാക്കി ഇറക്കിയ ചലച്ചിത്രം ദ തിയറി ഓഫ് എവരിതിംഗ് ഓസ്കർ ബഹുമതി നേടി.
2018 മാർച്ച് 14: ഹോക്കിംഗ് വിടവാങ്ങി.
ഗലീലിയോ, ഐൻസ്റ്റൈൻ, പിന്നെ ഹോക്കിംഗും
ജനനം: ഗലീലിയോ ഗലീലിയുടെ മരണത്തിന്റെ മുന്നൂറാം വാർഷികത്തിൽ.
മരണം: ആർബർട്ട് ഐൻസ്റ്റൈന്റെ ജനനത്തിന്റെ 129-ാം വാർഷികത്തിൽ.
ആധുനിക ഭൗതികശാസ്ത്രത്തിലെ അതുല്യ പ്രതിഭ സ്റ്റീഫൻ ഹോക്കിംഗിന്റെ ജനന മരണങ്ങൾ മറ്റു രണ്ടു ഭൗതികശാസ്ത്ര പ്രതിഭകളുമായി ഇങ്ങനെ ബന്ധപ്പെടുന്നു.
1942 ജനുവരി എട്ടിന് ഇംഗ്ലണ്ടിലെ ഓക്സ്ഫഡിലാണു ഹോക്കിംഗ് ജനിച്ചത്. രണ്ടാം ലോകമഹാ യുദ്ധത്തിന്റെ മൂർധന്യത്തിൽ ജർമനി ഇംഗ്ലണ്ടിൽ ബോംബ് വർഷം നടത്തുന്ന നാളുകളിലൊന്നിൽ. ലണ്ടനിൽ ബോംബിംഗ് ആയതുകൊണ്ടാണ് അമ്മ ഇസബെൽ പ്രസവം ഓക്സ്ഫഡിലാക്കിയത്.
സ്റ്റീഫൻ വില്യം ഹോക്കിംഗിന്റെ പിതാവ് ഫ്രാങ്ക് ഡോക്ടറായിരുന്നു. ഉഷ്ണമേഖലാ രോഗങ്ങളുടെ ചികിത്സയിൽ വിദഗ്ധൻ. അമ്മ ഇസബെൽ വാക്കർ നികുതി ഇൻസ്പെക്ടറായും സെക്രട്ടറിയായും ജോലി ചെയ്തിട്ടുണ്ട്. സ്റ്റീഫനു രണ്ട് ഇളയ സഹോദരിമാരും ഒരു സഹോദരനുമുണ്ടായിരുന്നു.
ഇന്നലെ കേംബ്രിജിലെ സ്വന്തം വീട്ടിലായിരുന്നു ഹോക്കിംഗിന്റെ അന്ത്യം.
ഗലീലിയോയാണു ഗുരുത്വാകർഷണത്തെപ്പറ്റിയുള്ള ആദ്യത്തെ ശാസ്ത്രീയ പഠനങ്ങൾ നടത്തിയത്. പ്രപഞ്ചത്തിലെ നാലു മൗലിക ബലങ്ങളിൽ ഒന്നായ ഗുരുത്വാകർഷണമാണ് ഐൻസ്റ്റൈന്റെ പൊതു ആപേക്ഷികതാ സിദ്ധാന്തത്തിന്റെ മുഖ്യ വിഷയം.
ഈ രണ്ടു മഹാപ്രതിഭകളും ഗുരുത്വാകർഷണത്തെപ്പറ്റി പഠിച്ചതു പൂർത്തീകരിക്കുകയും അതുപയോഗിച്ചു പ്രപഞ്ച ഉത്പത്തിക്കു വിശദീകരണം നല്കുകയും ചെയ്തു ഹോക്കിംഗ്. ജനന-മരണങ്ങളിൽ മാത്രമല്ല ശാസ്ത്രീയ സംഭാവനയിലും ഗലീലിയോയോടും ഐൻസ്റ്റൈനോടും അദ്ദേഹം അടുപ്പം പുലർത്തി.