മുംബൈ: പ്രമുഖ ടെലിവിഷൻ, സിനിമാതാരം പ്രശാന്ത് ഝാ(55)അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് പൽഘർ ജില്ലയിലെ വദായിലുള്ള ഫാം ഹൗസിലായിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യ പങ്കജ ഠാക്കൂർ സമീപത്തുണ്ടായിരുന്നു.
ആരോഗ്യപ്രശ്നങ്ങൾമൂലം ഝാ വിശ്രമത്തിലായിരുന്നു. ശാന്തി, ഇതിഹാസ്, ക്യാപ്റ്റൻ ഹൗസ് എന്നീ ടെലിവിഷൻ സീരിയലുകളിലൂടെയാണ് ഝാ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. റയീസ്, കാബിൽ, ഹെയ്ദർ എന്നീ സിനിമകളിലെ അഭിനയം ഏറെ പ്രേക്ഷക ശ്രദ്ധ നേടി. പ്രഭാസ് നായകനായ സാഹോ ആണ് ഝാ അവസാനമായി അഭിനയിച്ച ചിതം.
ബംഗുസരായി, ഛൂന ഹെ ആസ്മാൻ എന്നീ കോമഡി സീരിയലുകളിലും ഹാസ്യതാരമായി വേഷമിട്ടു.