ഓസ്ട്രേലിയൻ പേസ് ബൗളർ മിച്ചൽ ജോണ്‍സന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. ജിമ്മിൽ പരിശീലനം ചെയ്യുന്പോഴുണ്ടായ അപകടത്തെത്തുടർന്നാണു പരിക്കേറ്റത്. 16 തുന്നിക്കെട്ട് വേണ്ടിവന്നു. തുന്നിക്കെട്ടിയ തലയുടെയും രക്തമൊലിക്കുന്നതിന്റെയും ചിത്രങ്ങൾ ജോണ്സൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
ജോണ്‍സന്റെ പരിക്ക് ഐപിഎലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് തലവേദന സൃഷ്ടിച്ചേക്കും. ഏപ്രിൽ നാലിന് ആരംഭിക്കുന്ന ഐപിഎലിൽ നൈറ്റ് റൈഡേഴ്സിന്റെ ബൗളിംഗ് ആക്രമണം ജോണ്‍സനെ ചുറ്റിപ്പറ്റിയായിരുന്നു. ജോണ്‍സനൊപ്പം സ്റ്റാർക്കും ചേർന്ന് നൈറ്റ് റൈഡേഴ്സിന്റെ പേസ് ആക്രമണത്തിനു ചുക്കാൻ പിടിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. പരിക്ക് ഗുരുതരമാണെങ്കിൽ കോൽക്കത്തയ്ക്ക് തിരിച്ചടിയായേക്കും.
ഐപിഎലിൽ കിംഗ്സ് ഇലവൻ പഞ്ചാബ്, മുംബൈ ഇന്ത്യൻസ് ടീമുകളുടെ ഭാഗമായിരുന്നു ഈ ഇടങ്കയ്യൻ പേസർ.
മിച്ചൽ ജോണ്‍സന്റെ തലയ്ക്കു ഗുരുതര പരിക്ക്
01:12 AM Mar 14, 2018 | Deepika.com