ന്യൂഡല്‍ഹി: ഐ-ലീഗ് ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബ് സൂപ്പര്‍ കപ്പ് ഫുട്ബോളിൽനിന്ന് പിന്മാറാന് സാധ്യത. സാമ്പത്തിക പ്രശ്നങ്ങളും ഭുവനേശ്വറിലെ ചൂടുമാണ് കാരണങ്ങളായി മിനർവ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
സൂപ്പര്‍ കപ്പിനുള്ള യാത്ര-താമസ ചിലവുകള്‍ ക്ലബ് വഹിക്കേണ്ടിവരും. സൂപ്പര്‍ കപ്പ് കാര്യമാക്കുന്നില്ലെന്നും അതൊരു തമാശയായിട്ടാണ് തോന്നുന്നത് എന്നുമായിരുന്നു മിനർവ ടീം ഉടമ രഞ്ജിത്ത് ബജാജിന്റെ പ്രതികരണം.
മിനർവ പഞ്ചാബ് പിന്മാറും
01:12 AM Mar 14, 2018 | Deepika.com