+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൈ​​​ക്ക് പോം​​​പി​​​യോ​​​ പുതിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യുഎസ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോണൾഡ് ട്രം​​​പു​​​മാ​​​യി പ​​​ല കാ​​​ര്യ​​​ങ്ങ​​​ളി​​​ലും അ​​​ഭി​​​പ്രാ​​​യഭി​​​ന്ന​​​ത പു​​​ല​​​ർ​​​ത്തി​​​യ സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി
മൈ​​​ക്ക് പോം​​​പി​​​യോ​​​ പുതിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യുഎസ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോണൾഡ് ട്രം​​​പു​​​മാ​​​യി പ​​​ല കാ​​​ര്യ​​​ങ്ങ​​​ളി​​​ലും അ​​​ഭി​​​പ്രാ​​​യഭി​​​ന്ന​​​ത പു​​​ല​​​ർ​​​ത്തി​​​യ സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി റെ​​​ക്സ് ടി​​​ല്ലേ​​​ർ​​​സ​​​ന്‍റെ ക​​​സേ​​​ര തെ​​​റി​​​ച്ചു. സി​​​ഐ​​​എ മേ​​​ധാ​​​വി മൈ​​​ക്ക് പോം​​​പി​​​യോ​​​യാ​​​ണു പു​​​തി​​​യ സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി. ഡെ​​​പ്യ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​റാ​​​യ ജീ​​​നാ ഹാ​​​സ്പ​​​ലി​​​നെ സി​​​ഐ​​​എ​​​യു​​​ടെ മേ​​​ധാ​​​വി​​​യാ​​​യി നി​​​യ​​​മി​​​ച്ചു. സി​​​ഐ​​​എ​​​യു​​​ടെ ത​​​ല​​​പ്പ​​​ത്ത് ഒ​​​രു വ​​​നി​​​ത നി​​​യ​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​ണ്. എ​​​ല്ലാ​​​വ​​​ർ​​​ക്കും അ​​​ഭി​​​ന​​​ന്ദ​​​ന​​​ങ്ങ​​​ൾ- ​​​ട്രം​​​പ് ട്വീ​​​റ്റ് ചെ​​​യ്തു. ട്രം​​​പ്-​​​കിം കൂ​​​ടി​​​ക്കാ​​​ഴ്ച, വാ​​​ണി​​​ജ്യ ച​​​ർ​​​ച്ച എ​​​ന്നി​​​വ​​​യ്ക്കു മു​​​ന്പാ​​​യി പു​​​തി​​​യ ടീ​​​മി​​​നെ അ​​​ണി​​​നി​​​ര​​​ത്താ​​​ൻ ട്രം​​​പ് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​താ​​​യി വൈ​​​റ്റ് ഹൗ​​​സി​​​ലെ ഒ​​​രു​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ പ​​​റ​​​ഞ്ഞു.

മൈ​ക്ക് പോംപി​യോ

പ്രാ​യം: 54 വ​യ​സ്
ജ​ന​നം: ക​ലി​ഫോ​ർ​ണി​യ
പാ​ർ​ട്ടി: റി​പ്പ​ബ്ലി​ക്ക​ൻ
മു​ൻ പ​ദ​വി​ക​ൾ
2017-18: സി​ഐ​എ ഡ​യ​റ​ക്ട​ർ
2011-17: കാ​ൻ​സ​സി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​സ​ഭാം​ഗം
1998-2006: താ​യെ​ർ ഏ​റോ​സ്പേ​സ് ക​ന്പ​നി​യി​ൽ പ​ങ്കാ​ളി
1994-98: അ​ഭി​ഭാ​ഷ​ക​ൻ
1986-91: യു​എ​സ് ക​ര​സേ​ന​യി​ൽ ക്യാ​പ്റ്റ​ൻ
വി​ദ്യാ​ഭ്യാ​സം: ഹാ​ർ​വ​ഡി​ൽ​നി​ന്നു നി​യ​മ​ത്തി​ൽ ഡോ​ക്ട​റേ​റ്റ്, മി​ലി​ട്ട​റി അ​ക്കാ​ഡ​മി​യി​ൽ​നി​ന്നു മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദം.

ജീ​ന ഹാ​സ്പെ​ൽ


പുതിയ സിഐഎ ഡയറക്ടർ പ്രാ​യം: 61 വ​യ​സ്

1985 മു​ത​ൽ സി​ഐ​എ​യി​ൽ. എ​റെ​ക്കാ​ലം വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. ഭീ​ക​ര​രെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്ന താ​യ്‌​ല​ൻ​ഡി​ലെ ര​ഹ​സ്യ​ത​ട​വ​റ​യു​ടെ ചു​മ​ത​ല​ക്കാ​രി​യാ​യി​രു​ന്നു. ആ ​പീ​ഡ​ന​ത്തി​ന്‍റെ ടേ​പ്പു​ക​ൾ ന​ശി​പ്പി​ച്ച​തും ജീ​ന​യു​ടെ ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​ണ്. ഭീ​ക​ര​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പ​ല അ​വാ​ർ​ഡു​ക​ൾ നേ​ടി. സി​ഐ​എ​യി​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റും ഡ​യ​റ​ക്ട​റു​മാ​കു​ന്ന ആ​ദ്യ സ്ത്രീ​യാ​ണ്.