ന്യൂഡൽഹി: മൊബൈൽ ഫോണ്, പുതിയ ബാങ്ക് അക്കൗണ്ടുകൾ, തത്കാൽ പാസ്പോർട്ട് സേവനങ്ങൾ എന്നിവ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി സുപ്രീംകോടതി അനിശ്ചിതമായി നീട്ടി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആധാർ കേസിൽ അന്തിമ വിധി പ്രസ്താവിക്കുന്നത വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. മാർച്ച് 31 വരെയായിരുന്നു ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി. എന്നാൽ, നിലവിലുള്ള ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് ഡിസംബർ 15നും ഇന്നലെയും പുറപ്പെടുവിച്ച ഉത്തരവുകളിൽ വ്യക്തമായ നിർദേശങ്ങളൊന്നുമുണ്ടായില്ല.
എന്നാൽ, ആധാർ നിയമത്തിലെ ഏഴാം വകുപ്പു പ്രകാരം ലഭ്യമാകുന്ന സേവനങ്ങൾക്കും സബ്സിഡികൾക്കും ഈ സമയപരിധി ബാധകമാവില്ല. വിവിധ കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും സംസ്ഥാന സർക്കാരുകളും നടപ്പാക്കുന്ന പദ്ധതികൾക്കും ഈ സമയപരിധി ബാധകമാവില്ല. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ. കെ. സിക്രി, എ. എം. ഖാൻവിൽകാർ, ഡി. വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ് എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് കേസിൽ ഉത്തരവിട്ടത്.
വിവിധ സേവനങ്ങൾ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സർക്കാർ ഘട്ടംഘട്ടമായി സമയപരിധി നിശ്ചയിക്കുന്നത് ചൂണ്ടിക്കാട്ടി ഇക്കാര്യത്തിൽ അന്തിമ വിധി വരുന്നത് വരെ ഇനി ഇടക്കാല സമയപരിധി നിശ്ചയിക്കേണ്ടെന്നാണു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര പറഞ്ഞത്.
ഡിസംബർ 15ന് ഭരണഘടന ബെഞ്ചാണ് ആധാറുമായി വിവിധ പദ്ധതികൾ ബന്ധിപ്പിക്കാനുള്ള സമയപരിധി ഡിസംബർ 31ൽ നിന്നും 2018 മാർച്ച് 31 വരെ നീട്ടിയത്. വിവിധ സാമൂഹിക പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കിയത് തുടരും. സബ്സിഡി ഉൾപ്പടെയുള്ള മറ്റു സേവനങ്ങൾക്ക് ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31 തന്നെയാണ്.
സെബി മാത്യു