ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ മുഖ്യ ഉപദേശകൻ വി.കെ. ജയിൻ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാൽ സ്ഥാനം ഒഴിയുന്നുവെന്നു ചൂണ്ടിക്കാട്ടിയുള്ള രാജിക്കത്ത് ഇന്നലെ മുഖ്യമന്ത്രിക്കും ഡൽഹി ലഫ്റ്റനന്റ് ഗവർണർക്കും കൈമാറി.
ഡൽഹി മുഖ്യമന്ത്രിയുടെ വസതിയിൽ ചീഫ് സെക്രട്ടറിയെ ആം ആദ്മി പാർട്ടി എംഎഎൽമാർ കൈയേറ്റം ചെയ്ത കേസിൽ വി.കെ ജയിൻ ദൃക്സാക്ഷിയാണ്. ഇദ്ദേഹത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു. ചീഫ് സെക്രട്ടറിയുടെ കണ്ണട താഴെ വീഴുന്നത് കണ്ടു എന്നാണ് ജയിൻ മൊഴി നല്കിയത്.