മുംബൈ: പാലിൽ മായം ചേർക്കുന്നവർക്കു മൂന്നു വർഷം വരെ തടവ് നല്കുന്ന നിയമം മഹാരാഷ്ട്ര സർക്കാർ കൊണ്ടുവരുന്നു. പാലിൽ മായം ചേർക്കുന്നതു ജാമ്യമില്ലാത്ത കുറ്റമാക്കി നിയമനിർമാണം നടത്താനാണു സർക്കാരിന്റെ നീക്കം. ഭക്ഷ്യമന്ത്രി ഗിരീഷ് ബാപത് ആണ് ഇക്കാര്യം അറിയിച്ചത്. ബിജെപി എംഎൽഎ അമിത് സതാമിന്റെ ശ്രദ്ധ ക്ഷണിക്കൽ നോട്ടീസിനു മറുപടി പറയുകയായിരുന്നു മന്ത്രി.നിലവിൽ പാലിൽ മായം ചേർത്താൽ ആറു മാസം തടവുകിട്ടുന്ന കുറ്റമാണ്. ജാമ്യം ലഭിക്കുകയും ചെയ്യും.