മ്യൂണിക്ക്: ജർമൻ ലീഗ് ഫുട്ബോളിൽ ബയേണ്‍ മ്യൂണിക്ക് ഒറ്റയ്ക്ക് കിരീടത്തിലേക്ക് മുന്നേറുന്നു. ഫ്രീബർഗിനെ എവേ മത്സരത്തിൽ 4-0നു പരാജയപ്പെടുത്തിയ ബയേണ്‍ ഇതോടെ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ഷാൽക്കെയേക്കാൾ 20 പോയിന്റ് മുന്നിലാണ്.
25 മത്സരങ്ങളിൽനിന്ന് ബയേണിന് 63ഉം ഷാൽക്കെയ്ക്ക് 43ഉം പോയിന്റാണുള്ളത്. 25-ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ ബയേണിന് ലീഡ് സമ്മാനിച്ച മത്സരത്തിൽ കോറെന്റീൻ ടോലിസോ (28-ാം മിനിറ്റ്), സാന്ദ്രോ വാഗ്നർ (54-ാം മിനിറ്റ്), തോമസ് മ്യൂളർ (69-ാം മിനിറ്റ്) എന്നിവരും ഗോൾ നേടി.
20 പോയിന്റ് മുന്നിൽ ബയേണ്‍
01:09 AM Mar 06, 2018 | Deepika.com