ചെന്നൈയിനു ജയം; ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ കപ്പിന്

12:01 AM Mar 04, 2018 | Deepika.com
ചെ​ന്നൈ: ഹീ​റോ ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ ചെ​ന്നൈ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ചെ​ന്നൈ​യി​ൻ എ​ഫ്സി​ക്ക് വി​ജ​യം. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ചെ​ന്നൈ​യി​ന്‍ മും​ബൈ സി​റ്റി എ​ഫ്‌​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 67-ാം മി​നി​ട്ടി​ല്‍ പെ​നാ​ൽറ്റി​യി​ലൂ​ടെ​യാ​ണ് ചെ​ന്നൈ ഏ​ക ഗോ​ള്‍ നേ​ടി​യ​ത്. ഇ​തോ​ടെ 32 പോ​യി​ന്‍റു​മാ​യി ചെ​ന്നൈ​യി​ന്‍ എ​ഫ്സി പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി. ചെന്നൈയുടെ ജയത്തോടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ആ​റാം സ്ഥാ​ന​വുമായി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് നേ​രി​ട്ട് സൂ​പ്പ​ര്‍ ക​പ്പി​ല്‍ ഇ​ടം നേ​ടി.