ആ​​വേ​​ശ​​ത്തി​​നൊ​​ടു​​വി​​ൽ ഇം​​ഗ്ല​ണ്ട്

12:01 AM Mar 04, 2018 | Deepika.com
വെ​​ല്ലിം​​ഗ്ട​​ണ്‍: ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ലെ മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ൽ ഇം​​ഗ്ല​​ണ്ടി​​ന് നാ​​ല് റ​​ണ്‍​സ് ജ​​യം. ഭാ​​ഗ്യ​​നി​​ർ​​ഭാ​​ഗ്യ​​ങ്ങ​​ൾ മാ​​റി​​മ​​റി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ സ്പി​​ന്ന​​ർ​​മാ​​രാ​​ണ് ഇംഗ്ലണ്ടി​​ന് ജ​​യ​​മൊ​​രു​​ക്കി​​യ​​ത്. പ​​ത്ത് ഓ​​വ​​റി​​ൽ 36 റ​​ണ്‍​സ് വ​​ഴ​​ങ്ങി മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ഇം​​ഗ്ല​ണ്ടി​​ന്‍റെ മൊ​​യീ​​ൻ അ​​ലി​​യാ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്. സ്കോ​​ർ: ഇം​​ഗ്ല​​ണ്ട് 50 ഓ​​വ​​റി​​ൽ 234. ന്യൂ​​സി​​ല​​ൻ​​ഡ് 50 ഓ​​വ​​റി​​ൽ എ​​ട്ട് വി​​ക്ക​​റ്റി​​ന് 230. ഇ​​തോ​​ടെ അ​​ഞ്ച് മ​​ത്സ​​ര പ​​ര​​ന്പ​​ര​​യി​​ൽ സ​ന്ദ​ർ​ശ​ക​ർ 2-1ന് ​​മു​​ന്നി​​ലെ​​ത്തി. കി​​വീ​​സി​​നു​​വേ​​ണ്ടി കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ 112 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്നെ​​ങ്കി​​ലും ടീ​​മി​​നെ ജ​​യ​​ത്തി​​ലെ​​ത്തി​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല.