മുംബൈ: കാനഡയില്‍ ചെറുവിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട മൂന്നു പേരില്‍ രണ്ടുപേര്‍ ഇന്ത്യയില്‍ നിന്നുള്ള പൈലറ്റ് ട്രെയിനികള്‍.
ഇരട്ട എഞ്ചിനോടു കൂടിയുള്ള പൈപ്പര്‍ പിഎ-34 സെനക വിഭാഗത്തില്‍പ്പെട്ട ചെറുവിമാനം വാന്‍കൂവറിലെ തദേശീയ വിമാനത്താവളമായ ചില്ലിവാക്കിനു സമീപം വെള്ളിയാഴ്ച തകര്‍ന്നു വീഴുകയായിരുന്നു.
മുംബൈയിലെ വാസി സ്വദേശി അഭയ് ഗാദ്രു(25), സാന്താക്രൂസ് സ്വദേശി യാഷ് വിജയ്(25) എന്നിവരാണ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാര്‍.
അഭയ്യുടെ സഹോദരന് ചിരാഗും കാനഡയിലുണ്ട്. കാനഡയില്‍ വിദ്യാര്‍ഥിയാണ് ഇയാള്‍. എന്നാല്‍ അഭയ്യുടെ മൃതദേഹം കാണാന്‍ തന്നെ അനുവദിച്ചില്ലെന്നും സഹോദരന്റെ സാധനങ്ങള്‍ തന്നെ ഏല്‍പ്പിച്ചിരുന്നുവെന്നും ചിരാഗ് പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു.
അഭയ്യുടെ ശരീരം ഇന്ത്യയിലെത്തിക്കാനുള്ള നടപടിക്രമങ്ങളിലാണ് ചിരാഗ് എന്നും ഇവരുടെ മാതാപിതാക്കള്‍ ഡല്‍ഹിയിലുള്ള ബന്ധുവീട്ടിലാണെന്നും ഒരു അയല്‍വാസി അറിയിച്ചു.