+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹാം​ഗ്ഝൗ​വി​ൽ വീ​ണ്ടും മ​ല​യാ​ളി​ത്തി​ള​ക്കം; എ​ച്ച്.​എ​സ്. പ്ര​ണോ​യ്ക്ക് വെ​ങ്ക​ലം

ഹാം​ഗ്ഝൗ: ഏ​ഷ്യ​ൻ ഗെ​യിം​സ് ബാ​ഡ്മി​ന്‍റ​ണി​ൽ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ്ക്ക് വെ​ങ്ക​ലം. പു​രു​ഷ സിം​ഗി​ൾ​സ് സെ​മി​യി​ൽ ചൈ​ന​യു​ടെ ലീ ​ഷി​ഫെം​ഗി​നോ​ട് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ്
ഹാം​ഗ്ഝൗ​വി​ൽ വീ​ണ്ടും മ​ല​യാ​ളി​ത്തി​ള​ക്കം; എ​ച്ച്.​എ​സ്. പ്ര​ണോ​യ്ക്ക് വെ​ങ്ക​ലം
ഹാം​ഗ്ഝൗ: ഏ​ഷ്യ​ൻ ഗെ​യിം​സ് ബാ​ഡ്മി​ന്‍റ​ണി​ൽ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ്ക്ക് വെ​ങ്ക​ലം. പു​രു​ഷ സിം​ഗി​ൾ​സ് സെ​മി​യി​ൽ ചൈ​ന​യു​ടെ ലീ ​ഷി​ഫെം​ഗി​നോ​ട് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് പ്ര​ണോ​യ് പ​രാ​ജ​യ​പ്പെ​ട്ട​ത്. സ്കോ​ർ 21-16, 21-9.

നാ​ലു പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഏ​ഷ്യ​ൻ ഗെ​യിം​സ് പു​രു​ഷ ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ മെ​ഡ​ൽ നേ​ടു​ന്ന​ത്. 1982 ഡ​ൽ​ഹി ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ സ​യീ​ദ് മോ​ദി ഇ​ന്ത്യ​യ്ക്കു​വേ​ണ്ടി വെ​ങ്ക​ലം നേ​ടി​യി​രു​ന്നു.

ഏ​ഷ്യ​ൻ ഗെ​യിം​സി​ന്‍റെ പ​തി​മൂ​ന്നാം ദി​ന​മാ​യ വ്യാ​ഴാ​ഴ്ച ഇ​ന്ത്യ നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ മെ​ഡ​ലാ​ണി​ത്. അ​മ്പെ​യ്ത്തി​ൽ വ​നി​ത​ക​ളു​ടെ റി​ക​ർ​വ് വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ അ​ങ്കി​ത ഭ​ഗ​ത്, സി​മ്ര​ൻ​ജി​ത് കൗ​ർ, ഭ​ജ​ൻ കൗ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​വെ​ങ്ക​ലം നേ​ടി​യി​രു​ന്നു.

വി​യ​റ്റ്നാ​മി​ന്‍റെ ദേ ​തി ആ​ൻ ഗു​യെ​റ്റ്, എ​ൻ​ഗു​യെ​ൻ തി ​ത​ൻ ഹി, ​ഹോം​ഗ് ഫു​വോം​ഗ് താ​വോ എ​ന്നി​വ​രെ​യാ​ണ് 6-2 ന് ​ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. പ​തി​മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ഏ​ഷ്യ​ൻ ഗെ​യിം​സ് റി​ക​ർ​വ് വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ മെ​ഡ​ൽ സ്വ​ന്ത​മാ​ക്കു​ന്ന​ത്.

ഇ​തോ​ടെ, ഹാം​ഗ്ഝൗ​വി​ൽ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ​നേ​ട്ടം 88 ആ​യി. 21 സ്വ​ർ​ണം, 32 വെ​ള്ളി, 35 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ​യാ​ണ് മെ​ഡ​ൽ പ​ട്ടി​ക.
More in Latest News :