ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം പാചക വാതക കണക്ഷണെടുത്തവർക്കുള്ള സബ്സിഡി കേന്ദ്ര സർക്കാർ ഉയർത്തി. 200 രൂപയിൽനിന്ന് 300 രൂപയാക്കിയാണ് സബ്സിഡി ഉയർത്തിയത്. കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനം വിശദീകരിച്ചു കൊണ്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുവിപണിയില്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 903 രൂപയാണ് വില. ഉജ്ജ്വല പദ്ധതി പ്രകാരം കണക്ഷന് എടുത്തിട്ടുള്ളവര്‍ക്ക് 703 രൂപയ്ക്കാണ് നിലവില്‍ സിലിണ്ടര്‍ ലഭ്യമാകുന്നത്. പുതിയ തീരുമാനം വരുന്നതോടു കൂടി സിലിണ്ടര്‍ 603 രൂപയ്ക്ക് ലഭിക്കും.
2016-ലാണ് കേന്ദ്ര പെട്രോളിയം- പ്രകൃതിവാതക മന്ത്രാലയം പ്രധാനമന്ത്രി ഉജ്ജ്വല യോജന എന്ന പേരില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പാചകവാതകം ലഭ്യമാക്കുന്ന പദ്ധതി ആരംഭിച്ചത്.

#Cabinet has raised the subsidy amount for Pradhan Mantri Ujjwala Yojana beneficiaries from Rs 200 to Rs 300 per LPG cylinder
— PIB India (@PIB_India) October 4, 2023
- Union Minister @ianuragthakur #CabinetDecisions pic.twitter.com/pgu85Hpg6B