+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂ​സ് ക്ലി​ക്ക് എ​ഡി​റ്റ​റെ ഏ​ഴു ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു

ന്യൂ​ഡ​ല്‍​ഹി: ന്യൂ​സ് ക്ലി​ക്ക് എ​ഡി​റ്റ​ര്‍ പ്ര​ബി​ര്‍ പു​ര്‍​കാ​യ​സ്ത​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ഏ​ഴു ദി​വ​സ​ത്തേ​ക്കാ​ണ് ക​സ്റ്റ​ഡി.എ​ച്ച്ആ​ര്‍ മേ​ധാ​വി അ​മി​ത് ച​ക്ര​വ​ര്‍​ത്തി​യെ
ന്യൂ​സ് ക്ലി​ക്ക് എ​ഡി​റ്റ​റെ ഏ​ഴു ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു
ന്യൂ​ഡ​ല്‍​ഹി: ന്യൂ​സ് ക്ലി​ക്ക് എ​ഡി​റ്റ​ര്‍ പ്ര​ബി​ര്‍ പു​ര്‍​കാ​യ​സ്ത​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ഏ​ഴു ദി​വ​സ​ത്തേ​ക്കാ​ണ് ക​സ്റ്റ​ഡി.

എ​ച്ച്ആ​ര്‍ മേ​ധാ​വി അ​മി​ത് ച​ക്ര​വ​ര്‍​ത്തി​യെ​യും ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ചൈ​നീ​സ് ഫ​ണ്ട് കൈ​പ്പ​റ്റി​യെ​ന്നാ​ണ് ഇ​വ​ര്‍​ക്കെ​തി​രേ​യു​ള്ള കേ​സ്.

തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യം ചെ​യ്‌​തെ​ന്ന് അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​ണ് എ​ഫ്‌​ഐ​ആ​ര്‍. ന്യൂ​സ് ക്ലി​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ട​ക്ക​മു​ള്ള​രു​ടെ വ​സ​തി​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ ഡ​ല്‍​ഹി പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ ഡ​ല്‍​ഹി സ​യ​ന്‍​സ് ഫോ​റ​ത്തി​ലെ ഡി.​ര​ഘു​ന​ന്ദ​ന്‍, സ്റ്റാ​ന്‍റ​പ്പ് കൊ​മേ​ഡി​യ​നാ​യ സ​ഞ്ജ​യ് ര​ജൗ​രി എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

ചൈ​ന​യി​ല്‍​നി​ന്ന് ഫ​ണ്ട് ല​ഭി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് നേ​ര​ത്തേ ന്യൂ​സ് ക്ലി​ക്കി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

ഇ​വി​ടെ​നി​ന്ന് ല​ഭി​ക്കു​ന്ന ഫ​ണ്ടു​പ​യോ​ഗി​ച്ച് ചൈ​ന​യെ പ്ര​കീ​ര്‍​ത്തി​ക്കു​ന്ന ലേ​ഖ​ന​ങ്ങ​ള്‍ എ​ഴു​തു​ന്നു​വെ​ന്നും സ​ര്‍​ക്കാ​ര്‍ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്നു​വെ​ന്നു​മാ​ണ് ആ​രോ​പ​ണം.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് എ​ഡി​റ്റ​ർ പു​ർ​കാ​യ​സ്ത​യെ​യും എ​ച്ച്ആ​ർ മേ​ധാ​വി അ​മി​ത് ച​ക്ര​വ​ർ​ത്തി​യെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.
More in Latest News :