+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ഞ്ച​സ്റ്റ​റി​ൽ യു​ണൈ​റ്റ​ഡ് ത​ല​താ​ഴ്ത്തി; ഗ​ലാ​റ്റ​സ​രെ​യ്ക്ക് വി​ജ​യം

മാ​ഞ്ച​സ്റ്റ​ർ: ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ തോ​ൽ​പ്പി​ച്ച് തു​ർ​ക്കി​ഷ് ക്ല​ബ് ഗ​ലാ​റ്റ​സ​രെ. ഓ​ൾ​ഡ് ട്രാ​ഫോ​ർ​ഡി​ൽ ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് ഗ​ലാ​റ്റ​സരെ ജ​യി
മാ​ഞ്ച​സ്റ്റ​റി​ൽ യു​ണൈ​റ്റ​ഡ് ത​ല​താ​ഴ്ത്തി; ഗ​ലാ​റ്റ​സ​രെ​യ്ക്ക് വി​ജ​യം
മാ​ഞ്ച​സ്റ്റ​ർ: ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ തോ​ൽ​പ്പി​ച്ച് തു​ർ​ക്കി​ഷ് ക്ല​ബ് ഗ​ലാ​റ്റ​സ​രെ. ഓ​ൾ​ഡ് ട്രാ​ഫോ​ർ​ഡി​ൽ ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് ഗ​ലാ​റ്റ​സരെ ജ​യി​ച്ച​ത്. ഹോം ​മൈ​താ​ന​ത്ത് അ​വ​സാ​നം ക​ളി​ച്ച നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ മൂ​ന്നും യു​ണൈ​റ്റ​ഡ് തോ​റ്റു.

വി​ൽ​ഫ്ര​ഡ് സാ​ഹ (23'), മു​ഹ​മ്മ​ദ് കെ​രെം അ​ക്തു​ർ​കോ​ഗ്ലു (71'), മൗ​റോ ഇ​ക്കാ​ർ​ഡി (81') എ​ന്നി​വ​ർ തു​ർ​ക്കി​ഷ് ക്ല​ബി​നു വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി. യു​ണൈ​റ്റ​ഡി​നു വേ​ണ്ടി ഡാ​നി​ഷ് താ​രം റാ​സ്മ​സ് ഹോ​ജ്‌​ല​ൻ​ഡ് (17', 67') ഇ​ര​ട്ട ​ഗോ​ൾ നേ​ടി.

ഗ്രൂ​പ്പി​ൽ എ​യി​ൽ ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യ​പ്പോ​ൾ നാ​ലു പോ​യി​ന്‍റു​മാ​യി ഗ​ലാ​റ്റ​സ​രെ ര​ണ്ടാ​മ​തു​ണ്ട്. ക​ളി​ച്ച ര​ണ്ടു ക​ളി​യും തോ​റ്റ യു​ണൈ​റ്റ​ഡ് അ​വ​സാ​ന സ്ഥാ​ന​ത്താ​ണ്. ര​ണ്ടു മ​ത്സ​ര​വും ജ​യി​ച്ച ബ​യ​ൺ മ്യൂ​ണി​ക്കാ​ണ് ഒ​ന്നാ​മ​ത്.
More in Latest News :