മിലാൻ: ഇറ്റാലിയൻ ദേശീയ ഫുട്ബോൾ ടീമിലേക്ക് മടങ്ങി എത്താൻ ഒരുക്കമാണെന്ന് അറിയിച്ച് ഗോളി ജിയാൻ ലൂയിജി ബുഫണ്. റഷ്യൻ ലോകകപ്പിന് ഇറ്റലിക്ക് യോഗ്യത നേടാൻ സാധിക്കാതെവന്നതിനുപിന്നാലെ ബുഫണ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ആ തീരുമാനം മാറ്റാനാണ് അദ്ദേഹം ഒരുങ്ങുന്നത്. അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയും സമാനമായി വിരമിക്കൽ പ്രഖ്യാപനവും തിരിച്ചെത്തലും നടത്തിയിരുന്നു.
ഇംഗ്ലണ്ട്, അർജന്റീന ടീമുകൾക്കെതിരേ നടക്കുന്ന സൗഹൃദമത്സരങ്ങളിലേക്ക് തന്നെ വിളിച്ചാൽ വിരമിക്കൽ പ്രഖ്യാപനം റദ്ദാക്കുമെന്നാണ് ബുഫണ് അറിയിച്ചത്.
തിരിച്ചെത്താൻ ബുഫണ്
11:52 PM Feb 27, 2018 | Deepika.com