ബംഗളൂരു: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പങ്കെടുത്ത യോഗത്തിൽ അദ്ദേഹത്തോട് ചോദ്യമുന്നയിച്ച കർഷകനിൽനിന്നു മൈക്ക് പിടിച്ചുവാങ്ങി ബിജെപി പ്രവർത്തകർ.
കർണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കർഷകരോട് സംവദിക്കവെയാണ് ചോദ്യമുന്നയിച്ച കർഷകനെ ബിജെപി പ്രവർത്തകർ കൈയേറ്റം ചെയ്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ കോണ്ഗ്രസ് ട്വിറ്ററിലൂടെ പുറത്തുവിട്ടു. മോദി സർക്കാർ കർഷകരെ അവഗണിക്കുന്നത് സംബന്ധിച്ച് അമിത് ഷായോട് ചോദ്യചോദിച്ച കർഷകനിൽനിന്നാണ് ബിജെപി പ്രവർത്തകർ മൈക്ക് പിടിച്ചുവാങ്ങിയത്.
സർക്കാർ കർഷകരെ അവഗണിക്കുന്നതും വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങൾ സൃഷ്ടിക്കാത്തതുമാണ് കർഷകൻ ചൂണ്ടിക്കാട്ടിയത്. തുടർന്നുള്ള ചോദ്യങ്ങളിൽ കർഷകരുടെ പ്രശ്നങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾ ബിജെപി അധ്യക്ഷൻ അവഗണിക്കുകയും ചെയ്തു. നൂറുകണക്കിനു കർഷകർ അമിത് ഷായെ കാണാനെത്തിയിരുന്നു. ഇവരിൽ അഞ്ചു പേർക്കു മാത്രമാണ് ചോദ്യംചോദിക്കാൻ അവസരം ലഭിച്ചത്. ഇതിൽ ഒരാളെയാണ് പ്രവർത്തകർ കൈയേറ്റം ചെയ്തത്.