പുതുച്ചേരി: കോൺഗ്രസിലെ കുടുംബവായ്ചയെ കളിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ ഭരണകാലഘട്ടവും എൻഡിഎ സർക്കാരിന്റെ നാലു വർഷത്തെ വികസന ഭരണകാലഘട്ടവും തമ്മിൽ താരതമ്യം ചെയ്യണം. 48 വർഷക്കാലം ഒരു കുടുംബം നേരിട്ടോ അല്ലാതയോ ഇന്ത്യ ഭരിച്ചു. ആദ്യ പ്രധാനമന്ത്രി 17 വർഷവും അദ്ദേഹത്തിന്റെ മകൾ 14 വർഷവും മകൻ അഞ്ചു വർഷവും നേരിട്ടു ഭരിച്ചു- മുൻ പ്രധാനമന്ത്രിയുടെ പേരു പറയാതെ മോദി ബിജെപി റാലിയിൽ പറഞ്ഞു.
എൻഡിഎ സർക്കാരിന്റെ നാലു വർഷത്തെ നേട്ടമെന്താണെന്ന് വ്യക്തമാക്കണമെന്ന് കഴിഞ്ഞയാഴ്ച കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ വികസനമാണ് എൻഡിഎ സർക്കാരിന്റെ ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്തും. കർണാടക തെരഞ്ഞെടുപ്പിനു ശേഷം പുതു ച്ചേരിയിലെ നാരായണ സ്വാമി കോൺഗ്രസ് സർക്കാർ മാത്രമേ രാജ്യത്ത് നിലനിൽക്കൂയെന്നും മോദി പറഞ്ഞു.