ചെന്നൈ: പതിനാറ് വയതിനിലെ എന്ന ഭാരതീരാജ ചിത്രത്തിലെ കൗമാരക്കാരിയായ നായികയുടെ പേര് മയിൽ എന്നായിരുന്നു. കമൽഹാസന്റെ നായികയായി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ശ്രീദേവി തമിഴിലെ താരറാണി പട്ടത്തിലേക്കു കാലെടുത്തുവച്ചത്. മയിൽ എന്ന കഥാപാത്രമായുള്ള പകർന്നാട്ടത്തിലൂടെ ശ്രീദേവി തമിഴ്മക്കളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടുകയായിരുന്നു.
സ്വപ്നസുന്ദരി എന്ന ചെല്ലപ്പേരും ഇതോടെ ശ്രീദേവിക്കൊപ്പംകൂടി. കമൽഹാസൻ, രജനീകാന്ത് എന്നിവർക്കൊപ്പം നിരവധി ചിത്രങ്ങളിൽ വേഷമിട്ട ശ്രീദേവി തമിഴ്സിനിമയിലെ ഇതിഹാസ താരങ്ങളായ എംജിആറിനും ശിവാജി ഗണേശനും ഒപ്പവും വേഷമിട്ടിട്ടുണ്ട്. നാം നാട് എന്ന ചിത്രത്തിൽ എംജിആറിനൊപ്പവും ബാബു എന്ന ചിത്രത്തിൽ ശിവാജി ഗണേഷനൊപ്പവും ശ്രീദേവി അഭിനയിച്ചു.
ഒരുകാലത്ത് തമിഴിൽ പുറത്തിറങ്ങിയ പുണ്യപുരാണചിത്രങ്ങളിലെല്ലാം ശ്രീമുരുകനായി വേഷമിട്ടിരുന്നതും ബാലതാരമായ ശ്രീദേവിയായിരുന്നു. രണ്ടുപതിറ്റാണ്ടുകളോളം തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധകേന്ദ്രീകരിച്ച ശ്രീദേവി 1980 കളുടെ അവസാനമാണ് ബോളിവുഡിലേക്കു ചേക്കേറിയത്. 2015 ൽ പുറത്തിറങ്ങിയ പുലി എന്ന ചിത്രമാണ് ശ്രീദേവിയുടെ അവസാന തമിഴ്ചിത്രം.