ഇസ്ലാമാബാദ്: മുൻ ക്രിക്കറ്റ് താരവും തെഹ്റിക് ഇ ഇൻസാഫ് പാർട്ടി നേതാവുമായി ഇമ്രാൻ ഖാന്റെ മുൻ ഭാര്യ റഹം പാക്കിസ്ഥാൻ വിട്ടു. ജീവനു ഭീഷണിയുള്ളതിനാലാണു പലായനം ചെയ്യുന്നതെന്ന് അവർ അറിയിച്ചു. ഇമ്രാനെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുപറഞ്ഞാൽ തകർക്കുമെന്നു തനിക്കു അജ്ഞാതന്റെ ഫോൺ കോൾ കിട്ടിയെന്ന് അവർ പറഞ്ഞു. 2015ലാണു റഹം ഇമ്രാനെ വിവാഹം ചെയ്തത്.