പേരൂർക്കട: ഒരിടവേളയ്ക്കുശേഷം വീണ്ടും വിദ്യാർഥി സംഘർഷമുണ്ടായ പേരൂർക്കട ലോ അക്കാഡമി ഇന്നലെ അടച്ചു. യോഗദിനാചരണവുമായി ബന്ധപ്പെട്ട് എബിവിപി, എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ഇന്നലെ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അക്കാഡമി അടച്ചിടാൻ തീരുമാനമെടുത്തത്. സംഘർഷവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളിലും ഉൾപ്പെട്ട കണ്ടാലറിയാവുന്നവർക്കെതിരേ പേരൂർക്കട പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്നു പതിവുപോലെ ക്ലാസുകൾ ഉണ്ടാകുമെങ്കിലും ശക്തമായ പോലീസ് സുരക്ഷാ ക്യാന്പസ് പരിസരത്ത് ഏർപ്പെടുത്തിയിട്ടുണ്ട്.