വാഷിംഗ്ടൺ ഡിസി: വൈറ്റ്ഹൗസിലെ സുരക്ഷാവേലിയിൽ വാൻ ഇടിപ്പിച്ചുകയറ്റിയ യുവതി അറസ്റ്റിലായി. സംഭവസമയത്ത് ഇവരുടെ കൈയിൽ തോക്കുണ്ടായിരുന്നുവെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രസിഡന്റ് ട്രംപ്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുളിനെ വൈറ്റ്ഹൗസിൽ സ്വീകരിക്കുന്ന സമയത്തായിരുന്നു സംഭവം. ഇതിനെത്തുടർന്ന് ഒരു മണിക്കൂർ വൈറ്റ്ഹൗസിന്റെ പ്രവർത്തനം സ്തംഭിച്ചതായാണ് റിപ്പോർട്ട്. 35 വയസുള്ള ടെന്നസി സ്വദേശിനി ജെസീക്ക ഫോർഡ് ആണ് അപകടമുണ്ടാക്കിയതെന്നും മുന്പും ഇവർ വൈറ്റ്ഹൗസ് പരിസരത്തു പ്രശ്നമുണ്ടാക്കിയതിന് അറസ്റ്റിലായിട്ടുണ്ടെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു.