മൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ രണ്ടു സ്ഫോടനങ്ങളിൽ മരണം 45 ആയി ഉയർന്നുവെന്ന് അധികൃതർ അറിയിച്ചു. 36 പേർക്കു പരിക്കേറ്റു. പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപവും അടുത്തുതന്നെയുള്ള ഹോട്ടലിലുമായിരുന്നു സ്ഫോടനങ്ങൾ. അൽക്വയ്ദ ബന്ധമുള്ള അൽഷബാബ് ഭീകരർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റു. പ്രസിഡന്റിന്റെ കൊട്ടാരത്തിനു കാവൽ നിന്ന നിരവധി സുരക്ഷാഭടന്മാർ മരിച്ചവരിൽ ഉൾപ്പെടുന്നു.