വാഷിംഗ്ടൺ ഡിസി: ഉത്തരകൊറിയയ്ക്കെതിരേ അതിശക്തമായ ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക. നിലവിൽ നേരിടുന്ന അന്താരാഷ്ട്ര ഉപരോധങ്ങൾ മറികടക്കാൻ ഉത്തരകൊറിയയെ സഹായിക്കുന്നവർക്കെതിരേയാണിത്. ഒരു വ്യക്തിക്കും 27 കന്പനികൾക്കും 28 കപ്പലുകൾക്കും എതിരേയാണ് ഉപരോധങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.