ശ്രീനഗർ: ജമ്മു കാഷ്മീർ അതിർത്തിയിൽ ഉറി സെക്ടറിലെ ബാരാമുള്ളയിലെ ഇന്ത്യൻ പോസ്റ്റുകൾക്കു നേരേ പാക് സൈന്യം വെടിവയ്പ് നടത്തി. ഉറി സെക്ടറിൽനിന്ന് 500ഓളം ഗ്രാമീണരെ വെള്ളിയാഴ്ച സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയതിനാൽ വൻ അപകടം ഒഴിവായി.
ശനിയാഴ്ച രാവിലെ 11.50 ഓടെയാണ് പാക്കിസ്ഥാൻ സൈന്യം ബാരമുള്ളയിലെ ഇന്ത്യൻ പോസ്റ്റുകൾക്കു നേരേ വെടിയുതിർത്തതെന്നും ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തിയതായും പ്രതിരോധ വക്താവ് ലഫ്. കേണൽ രാജേഷ് കാലിയ പറഞ്ഞു.