കോഴിക്കോട്: ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് വിസിൽ മുഴങ്ങുമ്പോൾ ആതിഥേയരായ കേരളം ഹരിയാനയെ നേരിടും. കാലിക്കട്ട് ട്രേഡ് സെന്ററില്‍ വൈകുന്നേരം അഞ്ചിനാണ് മത്സരം. വനിതാവിഭാഗത്തിലും കേരളത്തിന്റെ എതിരാളികള്‍ ഹരിയാനയാണ്. വൈകുന്നേരം മൂന്നിനാണ് മത്സരം.
പുരുഷവിഭാഗത്തിലെ മറ്റുമത്സരങ്ങളില്‍ ഉച്ച കഴിഞ്ഞ് ഒന്നിന് തമിഴ്നാട് ആന്ധ്രാപ്രദേശിനെ നേരിടും. മൂന്നിന് സര്‍വീസസുമായി പഞ്ചാബ്ഏറ്റുമുട്ടും. രാത്രി ഏഴിന് റെയില്‍വേസിന്റെ പോരാട്ടം. കര്‍ണാടകയാണ് എതിരാളികള്‍. വനിതാവിഭാഗത്തില്‍ ഉച്ച കഴിഞ്ഞ് ഒന്നിന് കര്‍ണാടകയെ റെയിൽവേസും വൈകുന്നേരം അഞ്ചിന് വെസ്റ്റ്ബംഗാളിനെ മഹാരാഷ്ട്രയും നേരിടും. തെലങ്കാന-തമിഴ്നാട് ക്വാര്‍ട്ടര്‍ ഫൈനല്‍ രാത്രി ഏഴിന് നടക്കും.
ദേശീയ സീനിയർ വോളിബോൾ: ക്വാർട്ടറിൽ കേരളത്തിന്റെ എതിരാളികൾ ഹരിയാന
12:41 AM Feb 25, 2018 | Deepika.com