ന്യൂഡൽഹി: ചേർത്തല കെവിഎം ആശുപത്രിക്കു മുന്നിലുള്ള നഴ്സുമാരുടെ സമരപ്പന്തൽ പൊളിച്ചു മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.
സമരം ചെയ്യുന്ന നഴ്സുമാർ അക്രമം അഴിച്ചുവിടുകയാണെന്നും ആശുപത്രിയിലേക്ക് ആരെയും കടത്തിവിടുന്നില്ലെന്നും ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതർ നൽകിയ ഹർജിയാണ് പരിഗണിക്കാനാകില്ലെന്നു കോടതി വ്യക്തമാക്കിയത്. ആശുപത്രിയിലേക്കുള്ള വാഹനങ്ങളെയും രോഗികളെയും തടയരുതെന്ന മുൻസിഫ് കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പരമോന്നത കോടതിയുടെ നടപടി.