ന്യൂഡൽഹി: 2018ലെ തിരിക്കുപിടിച്ച ഷെഡ്യൂൾ മുന്നിൽക്കണ്ട് ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യ ടീമിൽ പലർക്കും വിശ്രമം അനുവദിച്ചേക്കും. നായകൻ വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നിവർക്കു വിശ്രമം നൽകാൻ സാധ്യതകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരാണ് മറ്റു ടീമുകൾ. കോഹ്ലിക്കു വിശ്രമം നൽകിയാൽ പകരം രോഹിത് ശർമയാകും ത്രിരാഷ്ട്ര പരന്പരയിൽ ഇന്ത്യയെ നയിക്കുക.
മാർച്ച് ആറിനാണ് ടൂർണമെന്റ് തുടങ്ങുന്നത്. ശ്രീലങ്കയുടെ 70-ാം സ്വാതന്ത്ര്യദിനം പ്രമാണിച്ചാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.
മത്സര ക്രമം: ഇന്ത്യ-ശ്രീലങ്ക (മാർച്ച് 6), ഇന്ത്യ-ബംഗ്ലാദേശ് (മാർച്ച് 8), ശ്രീലങ്ക-ബംഗ്ലാദേശ് (മാർച്ച് 10), ഇന്ത്യ-ശ്രീലങ്ക (മാർച്ച് 12), ഇന്ത്യ-ബംഗ്ലാദേശ് (മാർച്ച് 14), ബംഗ്ലാദേശ്-ശ്രീലങ്ക (മാർച്ച് 16).
ത്രിരാഷ്ട്ര ട്വന്റി-20: കോഹ്ലിക്കും ബുംറയ്ക്കും വിശ്രമം നൽകിയേക്കും
12:54 AM Feb 24, 2018 | Deepika.com