വി​ൽ​ക്കാ​നി​ല്ല, ഡേവിഡ് ഹേയ​യെ

12:54 AM Feb 24, 2018 | Deepika.com
ലണ്ടൻ: ഇം​​ഗ്ലീ​​ഷ് ഫു​​ട്ബോ​​ൾ ക്ല​​ബ് മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ന്‍റെ സ്പാ​​നി​​ഷ് ഗോ​​ളി ഡേ​​വി​​ഡ് ഡി​​ ഹേ​​യ ഓ​​ൾ​​ഡ് ട്രാ​​ഫോ​​ഡി​​ൽ​​ത്ത​​ന്നെ തു​​ട​​രു​​മെ​​ന്ന് സൂ​​ച​​ന. സ്പാ​​നി​​ഷ് ക്ല​​ബ് റ​​യ​​ൽ മാ​​ഡ്രി​​ഡ് ര​​ണ്ടു വ​​ർ​​ഷ​​മാ​​യി ഗി​​യ​​യെ നോ​​ട്ട​​മി​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. 8.8 കോടി‍ പൗ​​ണ്ടാ​​ണ് (ഏ​​ക​​ദേ​​ശം 798 കോ​​ടി രൂ​​പ) റ​​യ​​ൽ ഹേയ​​യു​​വേ​​ണ്ടി മു​​ട​​ക്കാ​​ൻ ത​​യാ​​റാ​​യ​​ത്. എ​​ന്നാ​​ൽ, മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് 10 കോടി പൗ​​ണ്ട് (907 കോ​​ടി രൂ​​പ) ആ​​വ​​ശ്യ​​പ്പെ​​ട്ട​​താ​​യി സ്പാ​​നി​​ഷ് മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു.

അ​​തേ​​സ​​മ​​യം, ഓ​​ൾ​​ഡ് ട്രാ​​ഫോഡിൽ​​ത്ത​​ന്നെ തു​​ട​​രാ​​നാ​​ണ് ഹേയ​​യു​​ടെ ആ​​ഗ്ര​​ഹ​​മെ​​ന്നും ക​​രാ​​ർ പു​​തു​​ക്കാ​​ൻ താ​​രം ത​​യാ​​റാ​​ണെ​​ന്നും മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ച​​താ​​യി ബ്രി​​ട്ടീ​​ഷ് മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. നി​​ല​​വി​​ൽ ഗി​​യ​​യു​​ടെ ക​​രാ​​ർ കാ​​ലാ​​വ​​ധി 18 മാ​​സം കൂ​​ടി​​യു​​ണ്ട്. ഗി​​യ​​യെ ല​​ഭി​​ക്കി​​ല്ലെ​​ന്ന സൂ​​ച​​ന​​യെ​​ത്തു​​ട​​ർ​​ന്ന് ചെ​​ൽ​​സി ഗോ​​ളി തി​​ബോ കൂർട്വായെ സ്വ​​ന്ത​​മാ​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ് റയൽ.