ദുബായ്: ഐസിസിക്കു തെറ്റുപറ്റി. ട്വന്റി 20 റാങ്കിംഗിൽ പാക്കിസ്ഥാൻ ഒന്നാം സ്ഥാനത്ത് തുടരും. ദശാംശത്തിന്റെ വ്യത്യാസത്തിലാണ് ഓസ്ട്രേലിയയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായത്. ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്ട്രേലിയ ത്രിരാഷ്ട്ര ട്വന്റി 20യിൽ തോൽവി അറിയാതെ ജേതാക്കളായപ്പോൾ ഓസീസ് ഒന്നാം സ്ഥാനത്തെത്തിയെന്ന് ഐസിസിയുടെ ഒരു വക്താവ് അറിയിച്ചിരുന്നു.
എന്നാൽ, ഇന്നലെ ഓസ്ട്രേലിയയല്ല പാക്കിസ്ഥാനാണ് ഒന്നാം സ്ഥാനത്തെന്ന് ഐസിസി അറിയിച്ചു. ദശാംശത്തിന്റെ വ്യത്യാസത്തിലാണ് പാക്കിസ്ഥാൻ ഒന്നാം സ്ഥാനം നിലനിർത്തിയത്. പാക്കിസ്ഥാന് 125.84 പോയിന്റാണുള്ളത്. ഓസ്ട്രേലിയ 0.19 പോയിന്റ് കുറവിൽ 125.65 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
2011നുശേഷം ഓസ്ട്രേലിയയ്ക്ക് ഇതുവരെ ട്വന്റി 20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്താനായിട്ടില്ല. ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ട്വന്റി 20 പരന്പര നേടിയാൽ ഇന്ത്യക്ക് രണ്ടാം സ്ഥാനക്കാരുമായുള്ള പോയിന്റ് വ്യത്യാസം കുറയ്ക്കാനാകും. ടെസ്റ്റ് റാങ്കിംഗിൽ മൂന്നാം സ്ഥാനത്തും ഏകദിന റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തുമാണ് ഓസ്ട്രേലിയ.
ക്ഷമിക്കണം,, പാക്കിസ്ഥാനാണ്ഒന്നാം സ്ഥാനത്ത്
12:54 AM Feb 24, 2018 | Deepika.com